ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ രംഗത്തെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് തീവ്രവാദ കേന്ദ്രങ്ങളെ തിരിച്ചറിയാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം എന്നായിരുന്നു ഇളങ്കോവന്റെ ആവശ്യം .
ഇത് പോലുള്ള സംഭവങ്ങളിൽ ജനങ്ങൾക്കായി വിശദീകരണം നൽകേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്,തീവ്രവാദ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് രാജ്യത്തിന് വേണ്ടതെന്നും ഡിഎംകെ വക്താവ് പ്രതികരിച്ചു.

