Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം; പാകിസ്ഥാന് പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകിയെന്നും പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനമാണെന്നും പാകിസ്ഥാന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നൽകിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ആസൂത്രണം ചെയ്തതുപോലെ തന്നെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാനും ഇന്ത്യൻ സൈന്യത്തിന് സാധിച്ചു. സേനകളുടെ പ്രവർത്തനം അഭിനന്ദനർഹമാണെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭയെ അറിയിച്ചു. പ്രധാനമന്ത്രി ഉടൻ തന്നെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാംപുകളെയാണ് ബുധനാഴ്ച പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ചത്. മുൻകൂട്ടി തയാറാക്കിയ തയാറെടുപ്പുകൾ കർശനമായി പാലിച്ചുകൊണ്ടാണ് സൈന്യം വളരെ കൃത്യതയോടെ ദൗത്യം നിർവഹിച്ചതെന്നും പ്രധാനമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

Exit mobile version