Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂറില്‍ 11 സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി പാകിസ്താൻ

ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു. നാല് ദിവസമായി നടന്ന ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും പാകിസ്താൻ സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാക് വ്യോമസേനയിൽ നിന്നുള്ളവരിൽ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പാക് സൈനികരായ നായിക്ക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Exit mobile version