Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍: സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി.ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര–സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്.

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി നാട്ടിലേക്ക് തിരിക്കും. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.

Exit mobile version