ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള എംപിമാരുടെ ആദ്യ പ്രതിനിധി സംഘം ജപ്പാനിലേക്ക് പുറപ്പെട്ടു. ജപ്പാൻ കൂടാതെ സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സന്ദർശനം. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും. സജ്ജയ് കുമാര്‍ ഝാ നയിക്കുന്ന സംഘത്തില്‍ ജോണ്‍ ബ്രിട്ടാസും അംഗമാണ്. ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘം രാത്രി പുറപ്പെടും. സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ശ്രമമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം പാകിസ്ഥാനെ തുറന്നുകാട്ടാനുള്ള മിഷൻ ലോകതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ഇന്ത്യ. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ബോധ്യപ്പെടുത്താനുള്ള എംപിമാരുടെ പ്രതിനിധി സംഘം 32 രാജ്യങ്ങളിലെത്തും. ജപ്പാനിലേക്കാണ് ജെഡിയു എം പി സജ്ജയ് ഝാ നയിക്കുന്ന സംഘത്തിന്റെ ആദ്യ യാത്ര. അഭിഷേക് ബാനര്‍ജി ജോണ്‍ ബ്രിട്ടാസ്, അപരാജിത സാരംഗി, ബ്രിജ് ലാല്‍, പ്രധാന്‍ ബറൂവ, ഹേമങ് ജോഷി, സല്‍മാന്‍ ഖുര്‍ഷിദ്, മുൻ അംബാസഡർ മോഹന്‍ കുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

