കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ട സ്ഥിതി ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇതിനായി സഞ്ചരിക്കുന്ന റേഷന്‍ കട വിജയകരമായി പ്രവര്‍ത്തിച്ച് വരുകയാണ്. ഏഴായിരത്തിലധികം പ്രദേശങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ആദിവാസി ഊരുകളില്‍ റേഷന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ വേണ്ടി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
ആറ്റിങ്ങല്‍ നഗരസഭ നടപ്പിലാക്കിയ ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതിയായ ‘ഒപ്പം കൂടെയുണ്ട് കരുതലോടെ’ യുടെ ഭാഗമായി അതി ദാരിദ്രര്‍ക്കുളള കിറ്റു വിതരണവും ഭവന പദ്ധതിയുടെ ഒന്നാം ഗഡു വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത വിഭാഗങ്ങളെ കണ്ടെത്തി അവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്ന സങ്കീര്‍ണപദ്ധതി നടപ്പിലാക്കി വരുന്നതായി അദേഹം ചൂണ്ടിക്കാട്ടി. ഒ എസ് അംബിക എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭാ പ്രദേശത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 76 കുടുംബങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു. അവരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഒപ്പം കൂടെയുണ്ട് കരുതലോടെ’ എന്ന പരിപാടിക്കാണ് ആദ്യമായി നഗരസഭ തുടക്കം കുറിച്ചത് എന്ന സവിശേഷതയുമുണ്ട്. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് കുമാരി സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍മാന്‍ തുളസീധരന്‍, അവനവന്‍ചേരി രാജു, നജാം, സിപിഐ മണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രന്‍, നസീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
English Summary: Oppam project started in Attingal Municipality; Minister GR Anil said that the project is full of goodness
You may also like this video