Site iconSite icon Janayugom Online

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം

സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ ‚മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്സൈറ്റ് വഴിയോ,ബില്‍ഒമാര്‍ക്ക് നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കാം

സാധാരണ വോട്ടര്‍മാരാകാന്‍ ഫോം 6, പ്രവാസി വോട്ടര്‍മാരാകാന്‍ ഫോം എ 6 എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന എസ്‌ഐആര്‍ അന്തിമ പട്ടികയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടെങ്കിലും സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തുക.

Exit mobile version