Site iconSite icon Janayugom Online

ബലാത്സംഗത്തെ എതിര്‍ത്തു; എട്ട് വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊ ലപ്പെടുത്തി

പീഡനത്തെ എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വാരണസിയിലെ സുജാബാദിലാണ് സംഭവം. കേസില്‍ കുട്ടിയുടെ അയല്‍വാസിയായ പ്രതി ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനും കൊലപാതകത്തിനും ഇര്‍ഷാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുഴിവന്‍ രക്തവും മുറിവുകളുമുണ്ടായിരുന്നു. ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Exit mobile version