Site iconSite icon Janayugom Online

കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയിൽ

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം പിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയിൽ പാർട്ടി കോൺ​​ഗ്രസ് നടക്കുന്നതിനാവൽ വഖഫ് ബിൽ ചർച്ചയിൽ സിപിഐ (എം) എംപിമാർ പങ്കെടുക്കില്ല. 

ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ എംപിമാരുടെ നിര്‍ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. അതേസമയം, എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും, ടിഡിപിയും രസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്. 

Exit mobile version