Site iconSite icon Janayugom Online

മുന്‍കൂട്ടി അനുമതി തേടാതെ ശബരിമലയിലെ ദ്വാരപാലകശില്പപാളിയുടെ പേരില്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷം

ശബരിമലയിലെ ദ്വാരപാലക ശില്പപാളിയുടെ പേരില്‍ നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷം.വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി തേടാതെയാണ് ഇന്ന് സഭ നടപടികള്‍ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം വെച്ചത്. ചോദ്യോത്തരവേള കഴിഞ്ഞ് വിഷയം ഉന്നയിക്കാമല്ലോ എന്ന് ഭരണകക്ഷി അം​ഗങ്ങൾ ചോദിച്ചിട്ടും ബഹളം നിർത്താൻ പ്രതിപക്ഷം തയ്യാറായില്ല.

സ്പീക്കറെ മറച്ചുകൊണ്ടാണ് യുഡിഎഫ് അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തിയത്. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേളയുടെ അവശേഷിക്കുന്നഭാ​ഗം റദ്ദ് ചെയ്യുന്നുവെന്നും, സഭാനടപടികൾ താൽകാലികമായി നിർത്തിവെക്കുന്നുവെന്നും സ്പീക്കർ അറിയിച്ചു. അടിയന്തരപ്രമേയത്തിന് എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ചോദിച്ചു. തെറ്റ് ചെയ്തവരെ മറച്ചുവെക്കാനും ചർച്ച ഒഴിവാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Exit mobile version