Site iconSite icon Janayugom Online

പ്രതിപക്ഷത്തിന് പരാജയഭീതി; ആക്രമണത്തിന്റെ പാത കേരളത്തിന് അപമാനമെന്നും എം എ ബേബി

ആരോഗ്യ മന്ത്രി വീണാ ജോർജിന് എതിരായ ആക്രമണം പ്രതിപക്ഷത്തിന്റെ പരാജയഭീതി മൂലം ആണെന്നും ആക്രമണത്തിന്റെ പാത കേരളത്തിന് അപമാനമെന്നും സിപിഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി. ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയർത്തുന്നതിന്‌ പകരം ആക്രമണത്തിന്റെ പാതയാണ്‌ പ്രതിപക്ഷ സംഘടനകൾ തെരഞ്ഞെടുത്തിരിക്കുന്നത്‌.

 

രാജ്യത്തിന്‌ തന്നെ അഭിമാനമായ രീതിയിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ മാറ്റുന്നതിൽ മികച്ച പങ്കുവഹിച്ച ആരോഗ്യമന്ത്രിയാണ്‌ വീണാ ജോർജ്‌. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക്‌ നേതൃത്വം നൽകുന്ന മന്ത്രിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി ആസൂത്രിത ആക്രമണങ്ങൾ നടത്താനാണ്‌ പ്രതിപക്ഷം തയ്യാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version