സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ചേംബറിന് മുന്‍പിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പരിക്കേറ്റ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയെയും നിയമസഭാ വാച്ച് ആന്‍റ് വാര്‍ഡുമാരെയും ഡെപ്യൂട്ടി സ്പീക്കര്‍ ജനറല്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. നിയമസഭാ ഹൗസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
സ്പീക്കറിന്റെ ഓഫീസിന് മുന്നിലാണ് പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനും സംഘവും എത്തിയത്. സ്പീക്കറെ തടഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. സ്പീക്കര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ വാച്ച് ആന്റ് വാര്‍ഡുമാരെ പ്രതിപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തു.
പിന്നാലെ പ്രതിപക്ഷനേതാവ് അവരെ ഭീഷണിപ്പെടുത്തി. അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡന്മാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരപരിക്കേറ്റു. മൊയ്ദീൻ ഹുസൈൻ, പ്രതീഷ്, അഖില എസ് എച്ച്, നീതു, മേഘ, മാളവിക, ഷീന എന്നീ വാച്ച് ആൻഡ് വാർഡന്മാർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വാച്ച് ആന്റ് വാർഡുമാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ എത്തിയത്.
English Summary;Opposition intervention in the assembly; Deputy Speaker went to the hospital and visited the injured
You may also like this video