Site iconSite icon Janayugom Online

ചോദ്യോത്തരവേളയിൽ പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി ബഹളം വെച്ചതോടെ നടപടികള്‍ നിര്‍ത്തി വെച്ച്‌ സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശനത്തിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നില്ല. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമാണ് പ്രതിപക്ഷം ബഹളം വെക്കുകയാണ്‌ ചെയ്‌തത്‌

ഇതിനെത്തുടര്‍ന്നാണ് ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കിയത്.സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. ചോദ്യം ഉന്നയിക്കാൻ സ്‌പീക്കർ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല.

തുടർന്നാണ്‌ സഭാ നടപടികൾ നിർത്തിവെച്ചത്‌. തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ സജി ചെറിയാന്‍ കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞിരുന്നു

Eng­lish Sum­maary: Oppo­si­tion noise dur­ing ques­tion ses­sion: House adjourned for today

You may also like this video:

Exit mobile version