Site iconSite icon Janayugom Online

ബിജെപിക്ക് എതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം;അടുത്ത യോഗം ഷിംലയില്‍

ബിജെപിയെ അധികാരത്തില്‍ നിന്നും തുരത്തുവാന്‍ ഒന്നിച്ചു നീങ്ങുവാന്‍ പട്നയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്ഒന്നിച്ച് പോരാടും. 

ഇന്നുണ്ടായത് വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചർച്ചകളാണെന്നും പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈയിൽ ഷിംലയിൽ ചേരുമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ അറിയിച്ചു. നിതീഷിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നത്.

യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നിതിഷ് കുമാറിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമാണ് സംസാരിച്ചത്. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമെന്നും അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒട്ടക്കെട്ടാണ് ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ ഒന്നിച്ചു പോരാടും, തങ്ങള്‍ ദേശസ്നേഹികളാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലിയലി‍ല്‍ നടക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികൾ തേടിയാണ് പ്രതിപക്ഷ യോഗം.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ സിപിഐ,സപിഐ(എം),കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, എഎപി, സമാജ്‌വാദി പാർട്ടി, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആര്‍ എസ് പി, കേരള കോണ്‍ഗ്രസ് എന്നിവയടക്കം 20 കക്ഷികൾ പങ്കെടുത്തു.

Eng­lish Summary:
Oppo­si­tion par­ties decide to put aside their dif­fer­ences and fight against the BJP; the next meet­ing will be held in Shimla

You may also like this video:

Exit mobile version