Site iconSite icon Janayugom Online

ബിജെപി മുന്‍ വക്താവിനെ മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

മഹാരാഷ്ട്രയിലെ ബിജെപി മുൻ വക്താവ് ആരതി അരുൺ സാഥേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രം​ഗത്തെത്തി. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത നിലനിൽക്കണമെങ്കിൽ ആരതി സാഥേയുടെ നിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

സുപ്രീംകോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോ​ഗമാണ് ആരതി സാഥേ ഉൾപ്പെടെ മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ തീരുമാനമെടുത്തത്. 2023, 2024 കാലയളവിലാണ് ഇവർ ബിജെപി വക്താവായി പ്രവർത്തിച്ചത്.

Exit mobile version