പ്രതിപക്ഷവാദങ്ങള്‍ പൊള്ളയാകുന്നു .രാജ്യത്തെ വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.11 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലായിരുന്നപ്പോഴാണ് സംസ്ഥാനം വിലക്കയറ്റം പിടിച്ചുനിർത്തിയത്.ഏപ്രിലിലെ ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കി കേരളത്തിൽ വിലക്കയറ്റം 5.08 ശതമാനമായിരുന്നു.
ദേശീയ നാണ്യപ്പെരുപ്പ നിരക്ക് 7.79 ശതമാനവും.എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിൽ 6.95 ശതമാനമായിരുന്നു.13 സംസ്ഥാനത്ത് ദേശീയ നിരക്കിനേക്കാൾ കൂടി. നാലിടത്ത് ഒമ്പത് ശതമാനത്തിനും മുകളിലായി. തമിഴ്‌നാട്ടിൽ മാത്രം കേരളത്തേക്കാൾ കുറഞ്ഞു. കേരളത്തിൽ ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റത്തോത് കുറഞ്ഞതെന്നതും പ്രത്യേകതയാണ്. 5.4 ശതമാനം. പശ്ചിമബംഗാളും മധ്യപ്രദേശുമാണ് വിലക്കയറ്റ നിരക്കിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ– 11 ശതമാനത്തിനു മുകളിൽ. ഹരിയാനയിലും തെലങ്കാനയിലും ഒമ്പതുശതമാനം കടക്കുന്നു.
മഹാരാഷ്ട്ര, അസം, ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ എട്ടു ശതമാനത്തിനു മുകളിലും.പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. ജനുവരിയില 6.34 ശതമാനമായിരുന്നത് സെപ്‌തംബർ 7.04 ആയി. ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തെ ഏറ്റവും ഉയർന്ന തോതിലാണ്. തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയും ഉയരുന്നു. വർഷങ്ങളായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്.
ദേശീയതലത്തിൽ വിലക്കയറ്റം കുതിച്ചുയരുമ്പോൾ ഉപഭോക്‌തൃ സംസ്ഥാനമായിട്ടും കേരളത്തിൽ പിടിച്ചുനിർത്താനാകുന്നത് എൽഡിഎഫ് സർക്കാരിന്റെ പൊതുവിപണിയിലെ ഫലപ്രദമായ ഇടപെടലാണ്.വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാനം ചെലവഴിച്ചത് 10,000 കോടി രൂപ. മറ്റേത് സംസ്ഥാനത്തേക്കാളും വിപണിയിൽ ഇടപെടുന്ന സർക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കോവിഡ് കാലത്ത് ഉൾപ്പെടെ 14 തവണ സൗജന്യ ഭക്ഷ്യക്കിറ്റ് നൽകാൻ മാത്രം ചെലവിട്ടത് 5600 കോടി രൂപയാണ്. 13 നിത്യോപയോഗ സാധനങ്ങൾക്ക് 2016ലെ അതേ വിലയാണ് 2022ലും. ഇതിന് വർഷം 400 കോടി ചെലവഴിക്കുന്നു.
എഫ്സിഐയിൽനിന്ന് അരി വാങ്ങാൻ 1444 കോടിയും നെല്ല് സംഭരണത്തിന് 1604 കോടിയും റേഷൻ കടകൾക്ക് 1338 കോടിയും സഹകരണ ചന്തകൾക്ക് 106 കോടിയും തീരമൈത്രി സൂപ്പർ മാർക്കറ്റുകൾക്ക് 46 ലക്ഷം രൂപയും ചെലവിട്ടു.ജനകീയ ഹോട്ടലും സുഭിക്ഷ ഔട്ട്‌ലറ്റും വിലക്കയറ്റം പിടിച്ചുനിർത്തുന്നു. പൊതുവിതരണ സംവിധാനത്തിന് 2063 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. വാതിൽപ്പടി സേവനത്തിലൂടെ മത്സ്യത്തൊഴിലാളി, ആദിവാസി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കുന്നു.
കൺസ്യൂമർഫെഡ് സഹകരണസ്ഥാപനങ്ങളുമായി സഹകരിച്ച് 1000 നീതി സ്റ്റോർ നടത്തുന്നു. 176 ത്രിവേണി സൂപ്പർമാർക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുമുണ്ട്. ഉത്സവകാലത്ത് ശരാശരി 1500 ചന്ത നടത്തി. ഭക്ഷ്യ–പലചരക്ക് സാധനങ്ങൾ 20 ശതമാനംവരെ വിലകുറച്ച് നൽകി. സംസ്ഥാനത്ത് 817 മാവേലി സ്റ്റോറാണുള്ളത്. ഇവിടെ 30 50 ശതമാനംവരെയാണ് വിലക്കുറവ്. സപ്ലൈകോയിൽ 32 ഇനങ്ങൾക്ക് സബ്‌സിഡിയുണ്ട്.
English Summary:
Oppositionalisms are collapsing; Kerala is one of the states that controls inflation
You may also like this video: