കേരളത്തില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഇടുക്കിഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിലാണ് അലർട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2398.32 അടിയാണ്.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജലസംഭരണിയുടെ പൂർണ്ണ സംഭരണശേഷി 2403അടിയാണ്.
ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി.
English summary;orange allert proclaimed in Idukki dam
you may also like this video;