Site iconSite icon Janayugom Online

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

മൂന്നാർ ഡിവിഷനിൽ ദേവികുളം റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന ശാന്തൻപാറ, ചിന്നക്കനാൽ ജനവാസ മേഖലയിൽ ഇറങ്ങി നിരന്തരം നാശം വിതയ്ക്കുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നൽകി ഉത്തരവായതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ ജനുവരി 31‑ന് വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇടക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയം ചർച്ച ചെയത് തീരുമാനിച്ചതിന്റെ തുടർ നടപടിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നുവിടുകയോ അല്ലെങ്കിൽ പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്. 

ആവശ്യമെങ്കിൽ കുങ്കിയാനകളുടെ സേവനം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്ക്കേണ്ട സാഹചര്യമാണെങ്കിൽ അരിക്കൊമ്പനെ കോടനാട് ആനക്കൂട്ടിലേക്ക് മാറ്റും. ജനങ്ങളുടെ സ്വൈര ജീവിതം ദുസ്സഹമാകുകയും പൊതുജനരോഷം ഉയരുകയും ചെയ്ത സാഹചര്യത്തിൽ വനം മന്ത്രി മുൻകൈയെടുത്താണ് സർവ്വകക്ഷി യോഗം വിളിച്ചത്. വയനാട്ടിലും പാലക്കാടും സമാന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് കാട്ടാനകളെയും ഒരു കടുവയെയും മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചിട്ടുണ്ട്. 

Eng­lish Summary;Order to arrest Arikom­pan on drug charges
You may also like this video 

Exit mobile version