Site iconSite icon Janayugom Online

അതിഥി അധ്യാപക നിയമനം: വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു

കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ/എയ്ഡഡ് കോളജുകളിലെ അതിഥി അധ്യാപക നിയമനത്തിൽ 70 വയസ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

അതിഥി അധ്യാപക നിയമനം, യോഗ്യത, തിരഞ്ഞെടുപ്പുരീതി, മറ്റു വ്യവസ്ഥകൾ എന്നിവയുടെ നവീകരിച്ച മാർഗ നിർദേശങ്ങൾ ഉൾപ്പെട്ട ഉത്തരവിലെ ഇത് സംബന്ധിച്ച ഭാഗമാണ് പിൻവലിച്ചത്. അക്കാദമിക വർഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ഏപ്രിൽ, മേയ് മാസങ്ങളിൽ പത്രപരസ്യം നൽകി അതിഥി അധ്യാപകരുടെ നിയമനത്തിനുള്ള നടപടികൾ ആരംഭിക്കും. അതാത് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്‌ത അപേക്ഷകരെ നിയമനത്തിന് പരിഗണിക്കും. നിയമിക്കപ്പെടുന്നവർക്ക് യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടാവണം.

Eng­lish Sum­ma­ry: guest lec­tures appoint­ment order to con­sid­er retired teach­ers has been withdrawn
You may also like this video

Exit mobile version