ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ വര്‍ഗീയ ‑വിദ്വേഷ പരസ്യം നീക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ രണ്ടാം പരാതിക്ക് പിന്നാലെയാണ് കമ്മിഷന്‍ നടപടി. മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തിലുള്ള എല്ലാ പരസ്യങ്ങളും നീക്കം ചെയ്യണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
മെറ്റ‑എക്സ് ഹാന്‍ഡിലില്‍ പ്രതിപക്ഷ ഇന്ത്യ സഖ്യത്തെ താറടിച്ച് കാണിക്കുന്ന വിധത്തിലുള്ള പരസ്യം വ്യാപകമായി ബിജെപി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് സമൂഹമാധ്യമം വഴിയുള്ള ബിജെപിയുടെ ഇത്തരം പോസ്റ്റുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ അടിയന്തര ഉടപെടല്‍ നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച അതേതന്ത്രമാണ് ബിജെപി നടത്തുന്നതെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ ഇന്ത്യ സഖ്യത്തിനെതിരെ വ്യാജവും തെറ്റിദ്ധാരണ പടര്‍ത്തുന്നതുമായ സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ കമ്മിഷന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.