Site iconSite icon Janayugom Online

അവയവദാന ചൂഷണം: വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി

അവയവദാനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ ഉൾപ്പെടെ ചൂഷണം ചെയ്തെന്ന മാധ്യമവാർത്തകൾ സംബന്ധിച്ച് പൊലീസിനോട് വനിതാ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. പാവപ്പെട്ട സ്ത്രീകളാണ് ഏജന്റുമാരുടെ ചൂഷണത്തിന് കൂടുതലായും ഇരയായതെന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കുന്നതെന്ന് കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. തൃശൂർ, എറണാകുളം ജില്ലാ പൊലീസ് മേധാവിമാരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. 

Eng­lish Summary:Organ Dona­tion Exploita­tion: Wom­en’s Com­mis­sion Seeks Report
You may also like this video

Exit mobile version