Site iconSite icon Janayugom Online

കാനം രാജേന്ദ്രൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ വിജയകരമായ മുന്നോട്ട് പോക്കിന് അവിസ്മരണീയ സംഭാവനകൾ നൽകിയ കാനത്തിൻ്റെ ഓർമ്മകൾ ഹരിതാഭമായി നിലനിർത്താൻ യുവകലാസാഹിതി ഷാർജ വിവിധ പരിപാടികളാണ് അവതരിപ്പിച്ചു വരുന്നത്. കാനം അനുസ്മരണം, രക്തദാന ക്യാമ്പ്, സൗജന്യ മെഡിക്കൽ ക്യാമ്പ്, നേതൃ പരിശോദന ക്യാമ്പ് തുടങ്ങിയ പരിപാടികൾ യുവകലാസാഹിതി ഷാർജ സംഘടിപ്പിച്ചിരുന്നു. 2026 ജനുവരി നാലിന് ഷാർജ മുവെയ്‌ല അമ്പാസിഡർ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് യു എ ഇ യിലെ 16 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ നടക്കുന്നത്

Exit mobile version