Site iconSite icon Janayugom Online

പതിനൊന്നാം നാൾ പുറത്തേക്ക്; പി പി ദിവ്യക്ക് ഉപാധികളോടെ ജാമ്യം

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം .തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ദിവ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കണ്ണൂർ ജില്ല വിട്ടുപോകരുത് എന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.അറസ്റ്റിലായി പതിനൊന്നാം നാളിലാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത് . 14 ദിവസത്തേക്കായിരുന്നു ദിവ്യയെ റിമാന്‍ഡ് ചെയ്‌തത്‌.

ഒക്‌ടോബർ 15നായിരുന്നു കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ എ ഡി എമ്മിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തുകയും ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. 

കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ദി​വ്യ പ​റ​ഞ്ഞി​രു​ന്നു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​നു​ശേ​ഷം അവിടെ നിന്നിറങ്ങിയ ന​വീ​ൻ ബാ​ബു​വി​നെ പി​റ്റേ​ന്ന് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ദി​വ്യ​യു​ടെ അ​ഴി​മ​തി​യാ​രോ​പ​ണ പ്ര​സം​ഗം ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലി​ലൂ​ടെ വാ​ർ​ത്ത​യാ​വു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ദി​വ്യ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​വീ​ൻ​കു​മാ​റി​ന്റെ സ​ഹോ​ദ​ര​ൻ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ദ്യം അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീ​സ് ദി​വ്യ​യെ പ്ര​തി​യാ​ക്കി ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേസെടുക്കുകയായിരുന്നു.

Exit mobile version