വയനാട് ദുരന്തമേഖലയില്‍ ഇന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി. സൂചിപ്പാറയ്ക്ക് താഴെയായി എത്താന്‍ പ്രയാസമുള്ള ആനയടിക്കാപ്പിൽ എന്ന സ്ഥലത്താണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ മാത്രമേ ഇത് പുറത്തേയ്ക്ക് എത്തിക്കാനാവൂ. ചീഞ്ഞഴുകിയ നിലയിലായ മൃതദേഹങ്ങള്‍ മേപ്പാടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ തുടരുകയാണ്.
ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് സേനാവിഭാഗങ്ങൾക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ജനപ്രതിനിധികളും ചേര്‍ന്നുള്ള തിരച്ചിലില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരിൽ രജിസ്റ്റർ ചെയ്ത 190 പേരും ചേർന്നു. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തിരച്ചിൽ. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ട എല്ലായിടത്തും വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങൾ യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കിയും പരിശോധിച്ചു. പൊലീസ് ഡോഗ് സ്ക്വാഡിനെയും ഉപയോഗിച്ചു.
English Summary: Over 2000 people participated in the popular search; Four dead bodies were found at Suchipara
You may also like this video