Site iconSite icon Janayugom Online

ഓച്ചിറയിലും ആലപ്പുഴയിലും മേൽപാലം പണി; ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം

ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ പണി നടക്കുന്നതിനെ തുടർന്ന് ഇന്നും നാളെയും (നവംബർ 25, 26 തീയതികളിൽ) ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകിട്ട് 4ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം എ സി എക്സ്പ്രസ് എറണാകുളം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം–ചെന്നൈ എ സി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്ന് പുറപ്പെടും. 

ഇന്നത്തെ മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ടര മണിക്കൂറും, രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ–ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ–തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നിവ 2 മണിക്കൂറും വൈകും. കൂടാതെ, ഇന്നത്തെ മംഗളൂരു–തിരുവനന്തപുരം മാവേലി, മംഗളൂരു–തിരുവനന്തപുരം അന്ത്യോദയ എന്നിവ ഒന്നര മണിക്കൂറും, തിരുപ്പതി–കൊല്ലം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പർ എന്നിവ അര മണിക്കൂറും വൈകും. ഇന്നത്തെ മംഗളൂരു–തിരുവനന്തപുരം മലബാർ 10 മിനിറ്റും, ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും. നാളെ പുലർച്ചെ 3.45നുള്ള കൊല്ലം–ആലപ്പുഴ മെമു 30 മിനിറ്റും, 4.20ന്റെ കൊല്ലം–എറണാകുളം മെമു 10 മിനിറ്റും വൈകിയാണ് സർവീസ് നടത്തുക.

Exit mobile version