സ്കൂളിൽ നിന്ന് കൊടുത്ത അയേൺ ഗുളിക കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ. മൈനാഗപ്പള്ളി സ്കൂളിലെ ആറ് വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്കൂളിൽ നിന്ന് വിതരണം ചെയ്ത അയേൺ ഗുളിക കുട്ടികൾ അമിതമായി കഴിയിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അയേൺ ഗുളിക അമിതമായി കഴിച്ചു; മൈനാഗപ്പള്ളി സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

