തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി ഇടുക്കി ജില്ലയിലെ യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പി ജെ ജോസഫ് വിഭാഗത്തിന് അമിത പരിഗണന നൽകുകയും മുസ്ലീം ലീഗിനെ അവഗണിക്കുകയും ചെയ്യുന്നുവെന്ന പരാതിയാണ് കോൺഗ്രസ്സും ലീഗും തമ്മിലുള്ള പിണക്കത്തിന് കാരണം. നിലവിൽ ജില്ലാ പഞ്ചായത്തിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും മുസ്ലീം ലീഗിന് സീറ്റില്ലാതെ വന്നതോടെ, നേരത്തെ മത്സരിച്ചിരുന്ന അടിമാലിയോ കരിമണ്ണൂരോ തിരികെ നൽകണമെന്നാണ് ലീഗിൻ്റെ ആവശ്യം. ഇതോടെ യുഡിഎഫിൽ സീറ്റ് ധാരണ അന്തിമമാക്കുന്നത് കീറാമുട്ടിയായിരിക്കുകയാണ്.
‘ജോസഫ് വിഭാഗത്തിന് അമിത പരിഗണന’; ഇടുക്കി യുഡിഎഫിൽ പ്രതിസന്ധി രൂക്ഷം, കോൺഗ്രസുമായി ഇടഞ്ഞ് മുസ്ലിം ലീഗ്

