Site icon Janayugom Online

അന്റാര്‍ട്ടിക് വിള്ളലിനേക്കാള്‍ പലമടങ്ങ് വലുപ്പമുള്ള ദ്വാരവുമായി ഓസോണ്‍ പാളി

ഭൂമിയുട ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തി. ഉഷ്ണമേഖലാ പ്രദേശം അഥവാ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ട്രോപിക് മേഖലയിലാണ് ഇപ്പോഴത്തെ വിള്ളലുകള്‍ കണ്ടെത്തിയത്. ഈ വിള്ളലിന്റെ വലുപ്പം ആര്‍ട്ടിക്കിലെ വിള്ളലിനേക്കാള്‍ വലുതെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അതേസമയം ഈ വിള്ളലിന്റെ രൂപപ്പെടലിന് ആഗോളതാപനവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ സമീപകാലത്താണ് ഈ വിള്ളല്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്കവിധം വലുതായത്. അതിനാല്‍ ഓസോണ്‍ ദ്വാരം വലുതാക്കുന്നതില്‍ ആഗോളതാപനത്തിന് പങ്കുണ്ടെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

1980 കളിലാണ് ഈ ഓസോണ്‍ വിള്ളല്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഈ വിള്ളല്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ഈ വിള്ളലിന്റെ വലുപ്പം ഏതാണ്ട് അന്റാര്‍ട്ടിക് വിള്ളലിന്റെ 7 ഇരട്ടിയോളം വരും. ഭൂമധ്യരേഖാ മേഖലയുടെ നേരെ മുകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ ഈ വിള്ളലിന് ഒട്ടനവധി ആളുകളുടെ ജീവിതം അപകടത്തിലാക്കാനും വ്യാധികള്‍ വിതയ്ക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്.

കോസ്മിക് റേ ഡ്രിവണ്‍ ഇലക്ട്രോണിക് തരംഗങ്ങള്‍ ഉയോഗിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. ചുറ്റുമുള്ള അന്തരീക്ഷത്തേക്കാളും 25 ശതമാനത്തില്‍ കുറവ് ഓക്‌സിജന്‍ ഒരു പ്രദേശത്ത് കണ്ടെത്തുമ്പോഴാണ് അതിനെ വിള്ളലായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓക്‌സിജന്‍ കുറഞ്ഞ ഈ പ്രദേശത്തുകൂടി അള്‍ട്രാവയലറ്റ് രശ്മികള്‍ വലിയ തോതില്‍കടന്നു വരും. ഇത് വലിയ തോതില്‍ ത്വക് രോഗങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. മനുഷ്യരില്‍ മാത്രമല്ല സസ്യങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു ജീവജാലങ്ങള്‍ക്കും ഇതേ പ്രതിസന്ധികളുണ്ടാകും.

Eng­lish sum­ma­ry; Ozone lay­er with a hole sev­er­al times the size of the Antarc­tic rift

You  may also like this video;

Exit mobile version