Site iconSite icon Janayugom Online

ശ്രീരാമനെക്കുറിച്ചുള്ള പി ബാലചന്ദ്രന്‍ എംഎല്‍എയുടെ പ്രസ്താവന പാര്‍ട്ടി നിലപാടല്ല: സിപിഐ

p balachandranp balachandran

പി ബാലചന്ദ്രന്‍ എംഎല്‍എ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാര്‍ട്ടി നിലപാട് അല്ലെന്നും സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു അഭിപ്രായം സിപിഐക്കോ എല്‍ഡിഎഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളത്.

മതനിരപേക്ഷ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ വര്‍ഗ്ഗീയതയ്ക്കും അന്യമതവിദ്വേഷത്തിനും എതിരെ നിലപാട് സ്വീകരിക്കുകയും സര്‍വ്വമതസമഭാവനയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐ. ആ നിലപാടിന് വിരുദ്ധമായി ഫേയ്‌സ്ബുക്കില്‍ അഭിപ്രായം എഴുതിയ പി ബാലചന്ദ്രന്‍ എംഎല്‍എ തന്നെ തന്റെ ജാഗ്രതക്കുറവ് തിരിച്ചറിയുകയും പോസ്റ്റ് പിന്‍വലിച്ച് നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികള്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്‍ അറിയിച്ചു.

Eng­lish Sum­ma­ry: P Bal­achan­dran MLA’s state­ment on Sri Ram not par­ty stand: CPI

You may also like this video

Exit mobile version