Site iconSite icon Janayugom Online

ബിജെപിയെ പരാജയപ്പെടുത്താന്‍ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും പൊതുസ്ഥാനാര്‍ത്ഥിയുണ്ടാകണമെന്ന് പി ചിദംബംരം

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് ഭൂരിഭാഗം മണ്ഡലങ്ങളിലും പൊതു സ്ഥാനാര്‍ത്ഥിയുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഐക്യം സാധ്യമായാല്‍ 534 ലോക്‌സഭാ സീറ്റുകളില്‍ 400 മുതല്‍ 450 സീറ്റുകളില്‍ പൊതുവായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മുംബൈയില്‍ ബിജെപി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷങ്ങളിലെ വീഴ്ചകളെ തുറന്ന് കാട്ടുന്ന കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരംപറ്റാവുന്നത്രയും ബിജെപി ഇതര പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്. അങ്ങനെ ഒന്നിക്കുകയാണെങ്കില്‍ ബിജെപിക്കെതിരെ 400 മുതല്‍ 450 സീറ്റുകള്‍ വരെ നമുക്ക് ഒരു പൊതുവായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാം.

പക്ഷേ ഇത് ഇപ്പോഴും ആഗ്രഹവും അഭിലാഷവുമാണ്.ജൂണ്‍ 13ന് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നുണ്ട്.ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ആവശ്യമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബോധ്യമുണ്ട്,അദ്ദേഹം പറഞ്ഞു.2000 രൂപ പിന്‍വലിച്ചതിനെക്കുറിച്ചും മോഡി സര്‍ക്കാരിന്റെ കാലത്ത് പ്രധാനപ്പെട്ട അഞ്ച് പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു 

Eng­lish Summary:
P Chi­dambaram must have a gen­er­al can­di­date in most of the con­stituen­cies to defeat the BJP

You may also like this video:

Exit mobile version