മഞ്ചേരി: സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പി കെ കൃഷ്ണദാസിനെ വീണ്ടും തെരഞ്ഞെടുത്തു. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. പെരുമ്പടപ്പ് അയിരൂർ എയുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മഞ്ചേരി ടി കെ സുന്ദരൻ മാസ്റ്റർ നഗർ, ആളൂർ പ്രഭാകരൻ നഗര്‍ എന്നിവിടങ്ങളിലായാണ് മൂന്നു ദിവസത്തെ ജില്ലാസമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ നടന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയര്‍മാന്‍ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, അഡ്വ. കെ രാജൻ, ജെ ചിഞ്ചുറാണി, വി ചാമുണ്ണി, പി പി സുനീർ എന്നിവർ പങ്കെടുത്തു. 45 അംഗ ജില്ലാകൗൺസിൽ അംഗങ്ങളേയും നാല് കാന്‍ഡിഡേറ്റ് അംഗങ്ങളേയും 17 സംസ്ഥാനസമ്മേളന പ്രതിനിധികളേയും ഇന്നലെ വൈകീട്ട് സമാപിച്ച സമ്മേളനം തെരഞ്ഞെടുത്തു.