9 September 2024, Monday
KSFE Galaxy Chits Banner 2

Related news

March 14, 2023
November 22, 2022
November 9, 2022
October 16, 2022
October 15, 2022
October 14, 2022
October 14, 2022
October 14, 2022
October 13, 2022
October 13, 2022

പി കെ കൃഷ്ണദാസ് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി

Janayugom Webdesk
September 19, 2022 9:45 pm

മഞ്ചേരി: സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പി കെ കൃഷ്ണദാസിനെ വീണ്ടും തെരഞ്ഞെടുത്തു. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. പെരുമ്പടപ്പ് അയിരൂർ എയുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മഞ്ചേരി ടി കെ സുന്ദരൻ മാസ്റ്റർ നഗർ, ആളൂർ പ്രഭാകരൻ നഗര്‍ എന്നിവിടങ്ങളിലായാണ് മൂന്നു ദിവസത്തെ ജില്ലാസമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ നടന്നത്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയര്‍മാന്‍ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, അഡ്വ. കെ രാജൻ, ജെ ചിഞ്ചുറാണി, വി ചാമുണ്ണി, പി പി സുനീർ എന്നിവർ പങ്കെടുത്തു. 45 അംഗ ജില്ലാകൗൺസിൽ അംഗങ്ങളേയും നാല് കാന്‍ഡിഡേറ്റ് അംഗങ്ങളേയും 17 സംസ്ഥാനസമ്മേളന പ്രതിനിധികളേയും ഇന്നലെ വൈകീട്ട് സമാപിച്ച സമ്മേളനം തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.