Site icon Janayugom Online

പി കൃഷ്ണപിള്ള ദിനാചരണം നടത്തി സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി

സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പി കൃഷ്ണപിള്ള ദിനം ആചരിച്ചു. നെടുങ്കണ്ടം സിപിഐ മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി വി കെ ധനപാല്‍ പതാക ഉയര്‍ത്തുകയും പാര്‍ട്ടി സഖാക്കള്‍ പി കൃഷ്ണപിള്ളയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സിപിഐ ജില്ല കൗണ്‍സില്‍ അംഗങ്ങളായ സി കെ കൃഷ്ണന്‍കുട്ടി, പി എം ആന്റണി എന്നിവര്‍ അനുസ്മരണം നടത്തി.

സിപിഐ ഉടുമ്പന്‍ചോല മണ്ഡലം അസി സെക്രട്ടറി എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി കെ സദാശിവന്‍, ആര്‍ ജി അരവിന്ദാക്ഷന്‍, എസ് വിജു, എം ബി ഷിജികുമാര്‍, ജോണ്‍സണ്‍, സുരേഷ്പള്ളിയാടി, അജിഷ് മുതുകുന്നേല്‍, സി എം വിന്‍സന്റ്, ഉഷാകുമാരി, പി കെ സൗദാമിനി, ബിജി മരിയാ ചാണ്ടി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

You may also like this video:

Exit mobile version