Site iconSite icon Janayugom Online

ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍പിള്ളയെ മാറ്റി

ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പിഎ സ് ശ്രീധരന്‍പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവന്‍ ഗവര്‍ണര്‍. മുന്‍ വ്യോമയാന മന്ത്രിയാണ് അശോക് ഗജപതി രാജുഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.

അഷിം കുമാര്‍ ഗോഷാണ് ഹരിയാന ഗവര്‍ണര്‍, കവീന്ദര്‍ ഗുപ്തയാണ് ലഡാക്ക് ലഫ്റ്റന്റ് ഗവര്‍ണര്‍. പിഎസ് ശ്രീധരന്‍പിള്ളക്ക് പുതിയ ചുമതലയില്ല.ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവർണർ ബി.ഡി. മിശ്ര രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. 2019 മുതല്‍ 2021 വരെ മിസോറാം ഗവര്‍ണറായിരുന്ന പിഎസ് ശ്രീധരന്‍പിള്ള പിന്നീട് ഗോവയുടെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. മിസോറാം ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.

Exit mobile version