Site iconSite icon Janayugom Online

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്ന് പി സരിന്‍

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്നും, രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണെന്നും പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുപ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും പാലക്കാട്ടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും വാര്‍ത്താ സമ്മേളനത്തില്‍ സരിൻ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

സതീശൻ പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണെന്നും കോൺ​ഗ്രസിനെ സതീശൻ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സരിൻ പറഞ്ഞു.ബിജെപിയോട് മൃദുസമീപനമാണ് വി ഡി സതീശന്. എല്‍ഡിഎഫ് വിരുദ്ധത അടിച്ചേൽപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നത്.വി ഡി സതീശൻ കോൺ​ഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണ്. സാധാരണ പ്രവർത്തകരെ നേതൃത്വം പറഞ്ഞു പറ്റിക്കുന്നുവെന്നും സരിൻ പറഞ്ഞു.

Exit mobile version