Site iconSite icon Janayugom Online

പടയപ്പ വീണ്ടും മദപ്പാടിൽ; വനം വകുപ്പ് നിരീക്ഷണത്തിന് വാച്ചറൻമാരെ നിയോഗിച്ചു

പടയപ്പ എന്ന കാട്ടാന വീണ്ടും മദപ്പാടിൽ ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് നിരീക്ഷണത്തിന് വാച്ചറൻമാരെ നിയോഗിച്ചു. ഇടതുചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്. മദപ്പാട് തുടങ്ങിയാല്‍ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. അതിനാല്‍ ആണ് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയത് .വനംവകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു.

ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വാഹനങ്ങളും വീടുകളും പടയപ്പ തകര്‍ത്തിരുന്നു.

Exit mobile version