നെല്ല് സംഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും സർക്കാർ കർഷകരുടെ വികാരത്തിനൊപ്പമെന്നും ഭക്ഷ്യ സിവിൽ സപ്പ്ലൈസ് മന്ത്രി ജി ആർ അനിൽ. നെല്ല് വില കുറച്ചുകിട്ടാനുള്ള തന്ത്രമാണ് മില്ലുടമകൾ സ്വീകരിക്കുന്നത്. പാലക്കാട് സംഭരണം ഉടൻ തുടങ്ങും. പാലക്കാട് സപ്ലൈകോ നേരിട്ട് നെല്ല് സംഭരിക്കും. ഇന്ന് തന്നെ സംഭരണം തുടങ്ങാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കും; സർക്കാർ കർഷകരുടെ വികാരത്തിനൊപ്പമെന്നും മന്ത്രി ജി ആർ അനിൽ

