ഒന്നാം വിള നെല്ല് സംഭരണ വില ഇനിയും നൽകാത്തത് യാതൊരുവിധ ന്യായീകരണവും നീതീകരണവുമില്ലാത്തതാണെന്നും കടംവാങ്ങി കഷ്ടപ്പെടുണ്ടാക്കിയ നെല്ല് അളന്ന് നൽകിയിട്ട് വില കിട്ടാൻ കർഷകർ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണമെന്നും കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് കർഷകർക്കായി 224.165 കോടി രൂപയാണ് ഇതുവരെ കുടിശിഖയുള്ളത്. രണ്ടു മാസത്തിലധികമായിട്ടും ദുരിതമനുഭവിക്കുന്ന കർഷകർക്ക് നൽകാനുള്ള സംഭരണവില എത്രയും വേഗം നൽകാൻ നടപടികളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെെട്ടു. കുടിശികയായി 224.165 നൽകാനുണ്ടെന്ന് വ്യക്തമായിട്ടും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ സപ്ലെെകോയ്ക്ക് യഥാസമയം ഫണ്ട് അനുവദിക്കാതെ കർഷകനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വി ചാമുണ്ണി പറഞ്ഞു.
മുഖ്യമന്ത്രി ഇടപെട്ട് വില നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അടുത്ത വിളവെടുപ്പ് ആരംഭത്തിൽ തന്നെ നെല്ല് സംഭരണത്തിനുള്ള വില മുൻകൂറായി കണ്ടെത്തി കർഷകരുടെ ദുരിതം അവസാനിപ്പിക്കണമെന്നും തുക നൽകുന്നത് സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Paddy procurement dues to be paid immediately: Kisansabha
You may also like this video