കെ മുരളീധരനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോല്പിക്കുമെന്നും കരുണാകരന്റെ മക്കളോട് കോൺഗ്രസുകാർക്ക് ദേഷ്യമാണെന്നും പത്മജ വേണുഗോപല്‍. തൃശൂരിലെ മുൻ ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പത്മജ ഉന്നയിച്ചു.
വടകരയിൽ ജയിക്കാൻ നിന്നിരുന്ന മുരളീധരനെ തൃശൂരിലെത്തിച്ചത് തോല്പിക്കാൻ വേണ്ടിയാണ്. പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു.
തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ടുപോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്പിച്ചതിന് പിന്നിൽ എം പി വിൻസെന്റ്, ടി എൻ പ്രതാപൻ എന്നിവരാണ്. ഇവരേക്കാൾ വലിയ നേതാക്കളും ഇക്കൂട്ടത്തിലുണ്ട്.
പ്രിയങ്കയെ കൊണ്ടുവരാൻ തന്റെ കയ്യിൽ നിന്ന് എം പി വിൻസെന്റ് 22 ലക്ഷം വാങ്ങിയെന്നും തന്നെ വണ്ടിയിൽ പോലും കയറ്റിയില്ലെന്നും പത്മജ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തിൽ മുരളീധരൻ മറുപടി പറയാത്തത് വേദനിപ്പിച്ചുവെന്നും സ്വന്തം അമ്മയെ കുറ്റപ്പെടുത്തിയതിനെ അനുകൂലിച്ചത് ദൗർഭാഗ്യകരമെന്നും പത്മജ പറഞ്ഞു.
English Summary: Padmaja says Congress will cheat Muralidharan
You may also like this video