മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. പത്മജ ബിജെപിയിലേക്ക് ചേരുമെന്ന ആഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു. കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് കടുത്ത അവഗണയാണ് ഉണ്ടാകുന്നതെന്ന് പത്മജ തൃശൂരിലെ അടുത്ത ആളുകളോട് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ബിജെപിയിലേക്ക് എന്ന സൂചനയും നല്‍കിയത്.
അതേസമയം ബിജെപിയില്‍ നിന്ന് രാജ്യസഭാ അംഗത്വവും പാര്‍ട്ടിയില്‍ വലിയ പദവിയും ലഭിച്ചതായാണ് വിവരം. സംഭവം അറിഞ്ഞ് കെ സി വേണുഗോപാല്‍, കെ മുരളീധരന് തുടങ്ങിയവര്‍ പത്മജയെ പിന്തിരിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് വിവരം.
English Summary:Padmaja Venugopal to BJP? Discussion in Delhi
You may also like this video