പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനാല്‍ ഇന്ത്യയും-പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ യുഎന്‍ ഇടപെടല്‍. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സംസാരിച്ചു.
പഹല്‍ഗാം ആക്രമണത്തെ യുഎന്‍ അപലപിക്കുകയും സംഘര്‍ഷത്തില്‍ കൂടുതല്‍ ആശങ്ക പ്രകടിപ്പിക്കുയും ചെയ്തു.വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി ടെലഫോണിൽ ആയിരുന്നു സംഭാഷണം. നിയമപരമായ മാർഗങ്ങളിലൂടെ ആക്രമണ സംഭവത്തിൽ നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തി.

