ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കേണ്ട സാംസ്‌കാരിക പരിപാടികൾ റദ്ദാക്കി. ആഗ്ര വിമാനത്താവളം മുതൽ താജ്മഹൽ വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒന്നിലധികം വേദികളിലായാണ് പരിപാടികൾ നടത്താൻ തീരുമാനിച്ചിരുന്നത്. വാൻസ് ഭീകരാക്രമണത്തോട് പ്രതികരിക്കുകയും മരണപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
പഹൽഗാം ആക്രമണം; അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കേണ്ട സാംസ്‌കാരിക പരിപാടികൾ റദ്ദാക്കി

