Site iconSite icon Janayugom Online

പഹൽ​ഗാം ഭീകരാക്രമണം; മൂന്ന് തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ മൂന്ന് പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാസേന പുറത്തുവിട്ടത്. സംഘത്തില്‍ രണ്ട് കശ്മീർ സ്വദേശികളും ഉൾപ്പെടുന്നു. ആക്രമണം നടത്തിയതിൽ രണ്ട് പാകിസ്താൻ സ്വദേശികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവർ ലഷ്കർ-ഇ‑ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

Exit mobile version