ലഹരിമരുന്നുമായി ഇന്ത്യൻ അതിർത്തി കടന്ന പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെ പഞ്ചാബിലെ ഫിറോസ്പുർ സെക്ടറിലാണ് സംഭവം. ഡ്രോണിനൊപ്പം നാലരക്കിലോ ലഹരിവസ്തുക്കളാണ് കടത്താൻ ശ്രമിച്ചതെന്നും ഇവ പിടിച്ചെടുത്തതായും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാക്കിസ്ഥാൻ ഭാഗത്തു നിന്നും ശബ്ദം അടുത്തേക്ക് വരുന്നത് കേട്ടതിനെ തുടർന്ന് നോക്കിയതോടെയാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു.
english summary;Pak drone fired by BSF
you may also like this video;