അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. അഞ്ച് അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. അതില്‍ ഒരാള്‍ സൈനികനാണ്. നാലു പേർക്ക് പരിക്കേള്‍ക്കുകയും ചെയ്തു. കാണ്ടഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക് ജില്ലയിലാണ് ആക്രമണമുണ്ടായത്.
ചമൻ അതിർത്തിയിൽ അഫ്ഗാൻ സൈനികർ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. എന്നാൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിച്ചതെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കാൻ സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണം. ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി സംഘർഷത്തിൽ സൈനികരുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു

