23 January 2026, Friday

Related news

January 22, 2026
January 19, 2026
January 19, 2026
January 13, 2026
January 8, 2026
January 2, 2026
January 1, 2026
December 31, 2025
December 28, 2025
December 27, 2025

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് അറിയിച്ചു

Janayugom Webdesk
കാബൂൾ
December 7, 2025 7:07 pm

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. അഞ്ച് അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. അതില്‍ ഒരാള്‍ സൈനികനാണ്. നാലു പേർക്ക് പരിക്കേള്‍ക്കുകയും ചെയ്തു. കാണ്ടഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക് ജില്ലയിലാണ് ആക്രമണമുണ്ടായത്. 

ചമൻ അതിർത്തിയിൽ അഫ്ഗാൻ സൈനികർ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. എന്നാൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിച്ചതെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കാൻ സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണം. ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി സംഘർഷത്തിൽ സൈനികരുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.