അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 36 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാർ പ്രവിശ്യകളിലാണ് വെള്ളിയാഴ്ച രാത്രി പാകിസ്ഥാൻ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം നടന്നതായി അഫ്ഗാനിസ്ഥാനിലെ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മൻസൂർ അഹമ്മദ് ഖാനെ താലിബാൻ നേതാക്കൾ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അതേസമയം വ്യോമാക്രമണം നടത്തിയെന്ന താലിബാന്റെ അവകാശവാദം പാകിസ്ഥാൻ നിഷേധിച്ചു. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്ഥാനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാകിസ്ഥാൻ വിശദീകരിച്ചത്. എന്നാൽ ഇത്തരം ആക്രമണങ്ങൾ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് താലിബാൻ നേതാക്കൾ പാക് നയതന്ത്രപ്രതിനിധിയെ അറിയിച്ചത്.
English summary; Pakistan airstrikes in Afghanistan; 36 people were killed
You may also like this video;