വെടിനിർത്തലിന് അപേക്ഷിച്ചത് പാകിസ്ഥാനാണെന്നും അമേരിക്ക ഇടപെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാർലമെന്ററി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതേസമയം, പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അദ്ദേഹം തള്ളി. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുടെ യാതൊരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ല എന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുളള പാക് നിർദേശം തളളുകയാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച വെടിനിർത്തൽ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിന് പാകിസ്ഥാൻ വഴങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

