Site iconSite icon Janayugom Online

ആണവ ഭീഷണിയുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീര്‍

ആണവ ഭീഷണിയുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ പാകിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ ഞങ്ങള്‍ ലോകത്തിന്റെ പകുതിയേയും തകര്‍ക്കുമെന്ന് അസീം മുനീര്‍ പറഞ്ഞു. അമേരിക്കിയിലെ ഫ്ലോറിഡയില്‍ നടന്ന ഒരു ആത്താരവിരുന്നിലായിരുന്നു അസീം മുനീറിനറെ ഭീഷണി.ഞങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്‌.

ഞങ്ങൾ തകരുകയാണ്‌ എന്ന തോന്നലുണ്ടായാൽ, ലോകത്തിന്റെ പകുതിയേയും കൊണ്ട്‌ ഞങ്ങൾ പോകുംഎന്ന്‌ അസീം മുന‍ീർ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .സിന്ധു നദീ ജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 ദശലക്ഷം ജനങ്ങളെ പട്ടിണിയിലാക്കുമെന്നും അസീം പറഞ്ഞു. 

ഇന്ത്യ ഒരു അണക്കെട്ട്‌ നിർമിക്കുന്നതിനായി കാത്തിരിക്കുകയാണ്‌ ഞങ്ങൾ. 10 മിസൈലുകൾ ഉപയോഗിച്ച്‌ ഞങ്ങൾ അത്‌ തകർക്കും’ എന്ന ഭീഷണിയും പാക്‌ സൈനിക മേധാവി മുഴക്കി. സിന്ധു നദി എന്നത്‌ ഇന്ത്യയുടെ കുടുംബസ്വത്ത്‌ അല്ല. ഞങ്ങളുടെ കയ്യിലുള്ള മിസൈലുകളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ദൈവത്തോട്‌ പ്രാർഥിക്കാം അസീം പറഞ്ഞു. 

Pak­istan Army Chief Asim Munir, who also threat­ened nuclear weapons

Exit mobile version