Site iconSite icon Janayugom Online

പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ ആക്രമണം; കശ്മീർ സ്വദേശികളായ 15 പേർ കൊല്ലപ്പെട്ടു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. 

Exit mobile version